SignIn
Kerala Kaumudi Online
Wednesday, 17 June 2026 11.30 PM IST

ആര്യനാട്ട് 28 പേർക്ക് ഭക്ഷ്യവിഷബാധ; ആറുപേർ ചികിത്സയിൽ ഇന്നലെ ചികിത്സ തേടിയത് രണ്ട് പെൺകുട്ടികൾ

1

കാട്ടാക്കട: വിവിധ ദിവസങ്ങളിലായി ആര്യനാട് മാർക്കറ്രിൽ നിന്ന് മത്സ്യം വാങ്ങിക്കഴിച്ച 28 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. 10,15 വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികൾക്കാണ് ഇന്നലെ ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആദ്യം ആര്യനാട്ടെ സർക്കാർ ആശുപത്രിയിലും പിന്നീട് കാട്ടാക്കട മെഡിസിറ്റി ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് കൂടാതെ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആര്യനാട് മാർക്കറ്രിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ആര്യനാട്, ഉഴമലയ്ക്കൽ മേഖലകളിൽ മത്സ്യം കഴിച്ച് ചികിത്സ തേടിയവരുടെ എണ്ണം വർദ്ധിക്കുകയാണ്. നേരത്തെ മീൻ തലക്കറി കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

സംഭവത്തിൽ ആര്യനാട്ടെ രണ്ട് സ്ഥലങ്ങളിൽ നിന്ന് ഭക്ഷ്യ സുരക്ഷാ അധികൃതർ മത്സ്യസാമ്പിളുകൾ ശേഖരിച്ചു. പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL