
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിലെ ബാറിന് മുന്നിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സഹോദരങ്ങൾക്ക് കോടതി ജാമ്യം അനുവദിച്ചു. കോട്ടുകാൽ ഉച്ചക്കട പയറ്റുവിള സ്വദേശികളായ അച്ചു എസ്.ബാബു (24),അനന്തു എസ്.ബാബു (19) എന്നിവർക്കാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറ ജാമ്യം അനുവദിച്ചത്. 57ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
വെള്ളായണി പാലപ്പൂർ സ്വദേശിയും ഹോട്ടലിലെ പാചകത്തൊഴിലാളിയുമായ സുമനെയാണ് (38) പ്രതികൾ കൊലപ്പെടുത്തിയത്. 2026 ഏപ്രിൽ 16ന് രാത്രി 12നായിരുന്നു സംഭവം. ബാറിൽ മദ്യപിക്കുന്നതിനിടെ അച്ചുവും സുഹൃത്തുക്കളും മറ്റൊരാളുമായി സംഘർഷത്തിലായി. പ്രശ്‌നത്തിൽ സുമൻ ഇടപെട്ടത് അച്ചുവിനെ പ്രകോപിപ്പിച്ചു. ബാറിന് പുറത്തെ റോഡിൽവച്ച് സുമനെ ആക്രമിച്ച അച്ചു വീട്ടിലായിരുന്ന അനന്തുവിനെ വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നാണ് മർദ്ദിച്ചത്. കൊല്ലപ്പെട്ട സുമനുമായി പ്രതികൾക്ക് മുൻപരിചയം ഉണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |