കിളിമാനൂർ: ഇക്കുറി ഓണം നേരത്തെ ആയതിനൽ ഓണവിപണി ലക്ഷ്യം വച്ച് കൃഷിയിറക്കിയ കർഷകർക്കുമേൽ ആശങ്കയുടെ വിത്തെറിഞ്ഞ് മഴ. മുൻ വർഷങ്ങളെ അപേക്ഷിച്ച് അനുകൂല കാലാവസ്ഥ ആയിരുന്നതിനാൽ പലരും തരിശ്‌നിലങ്ങളിൽ വരെ കൃഷിയിറക്കിയത്. നെൽകൃഷിക്ക് മഴ അധികം ബാധിച്ചിട്ടില്ലെങ്കിലും ഓണം വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പച്ചക്കറി, പൂക്കൃഷി എന്നിവ വെള്ളത്തിലായ മട്ടാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മിക്ക വയലുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഇത്തരത്തിൽ വെള്ളം കെട്ടി നിന്നാൽ പച്ചക്കറി, പൂകൃഷി എന്നിവ അഴുകിപ്പോകാൻ ഇടയുണ്ട്.
ഇത്തവണ ഓണത്തിന് കൃഷിയിൽ സ്വയം പര്യാപ്തമാകാൻ തരിശ് നിലങ്ങൾ ഉൾപ്പെടെ എടുത്ത് കിളിമാനൂർ ബ്ലോക്കിന് കീഴിൽ പഞ്ചായത്തുകളിൽ വെത്യസ്ത മേഖലകളിലാണ് കൃഷിയിറക്കിയിരിക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂകൃഷി എല്ലാ പഞ്ചായത്തിലും നടപ്പിലാക്കി. ജൂലായിൽ പൂവിട്ട് ആഗസ്റ്റിൽ വിളവെടുക്കുകയാണ് ലക്ഷ്യം. മഴ മാറി മാനം തെളിഞ്ഞു ഓണവിളവെടുപ്പ് കെങ്കേമമാക്കാം എന്ന പ്രതീക്ഷയിലാണ് കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |