
കിളിമാനൂർ: മഴ പെയ്തതോടെ വെള്ളക്കെട്ട്,തുരുമ്പിച്ച് ഒടിഞ്ഞ സുരക്ഷാവേലി,അതിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന കാട്ടുവള്ളികളും,ചെടികളും കിളിമാനൂർ പഴയ പാലത്തിന്റെ അവസ്ഥയാണിത്.കിളിമാനൂർ ടൗണിനെ കുന്നുമ്മലുമായി ബന്ധിപ്പിക്കുന്ന പഴയപാലം അപകട ഭീഷണിയായിട്ട് കാലങ്ങളായി.
കമ്പിവേലി പലയിടത്തും ദ്രവിച്ചിളകിയ നിലയിലാണ്.വേലിയെ മറച്ചുകൊണ്ട് കാട്ടുചെടികളും വളർന്ന് പന്തലിച്ചിട്ടുണ്ട്.വാഹനങ്ങൾ കടന്നുവരുമ്പോൾ വഴിയാത്രക്കാർ ഉയരം കുറഞ്ഞ കമ്പിവേലിക്കരികിലൂടെ ജീവൻ പണയം വച്ചാണ് കടന്നുപോകുന്നത്.
പാലത്തിന് സമീപത്തുള്ള കിളിമാനൂർ ഗവ.ടൗൺ യു.പി.എസിലെ വിദ്യാർത്ഥികളും ഇതുവഴിയാണ് കടന്നുപോകുന്നത്.പാലം അപകടാവസ്ഥയിലായതിനാൽ രക്ഷകർത്താക്കളും ഭീതിയിലാണ്.
അടിയന്തരമായി പാലത്തിന് ഇരുവശവും പടർന്ന് പന്തലിച്ച കാടുകൾ വെട്ടിനീക്കി,ഉയരമുള്ള സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
സർവീസ് ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്
സംസ്ഥാന പാതയിൽ പുതിയ പാലം നിർമ്മിച്ചെങ്കിലും കുന്നുമ്മൽ ഭാഗത്തേയ്ക്കുള്ള ഗതാഗത സൗകര്യത്തിനായി പഴയ പാലം നിലനിറുത്തുകയായിരുന്നു
കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണ് പാലത്തിനുള്ളത്
കൈവരിയായി കമ്പിവേലി.രണ്ടടി പോലും ഈ സംരക്ഷണ വേലിക്കില്ല.
ഇതിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി വെള്ളം ഒഴുകുന്നതും നിത്യ സംഭവം
കാൽനട യാത്രക്കാരൻ മുപ്പതടിയോളം താഴ്ചയുള്ള ചിറ്റാറിലേക്ക് കാൽ വഴുതി വീണ സംഭവവും ഉണ്ടായിട്ടുണ്ട്
600ലേറെ കുട്ടികൾ പഠിക്കുന്ന ടൗൺ യു.പി.എസിന് സമീപത്തുള്ള പഴയ പാലം അപകടാവസ്ഥയിലാണ്. കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അടിയന്തര പരിഹാരം കാണണം.
രക്ഷകർത്താക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |