അന്തിക്കാട്: ഡോളർ നൽകാമെന്നേറ്റ് വിളിച്ചുവരുത്തി വെട്ടിപ്പരിക്കേൽപ്പിച്ച് 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയും, ഇവർക്ക് കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ തൃശൂർ പൂത്തുരുത്തി സ്വദേശി ചിരിയങ്കണ്ടത്ത് ബെവിൻ (23) എന്നയാളെയുമാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
കേസിലെ മുഖ്യസൂത്രധാരൻ 'കട്ടിംഗ് നബീൽ' ഉൾപ്പെടെ കേസിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ജില്ലാ റൂറൽ പൊലീസ് മേധാവി മുഹമ്മദ് നദീം, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: എം. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കോയമ്പത്തൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികൾക്ക് തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ ഇവരുടെ പേരുവിവരങ്ങളും ഫോട്ടോയും പുറത്തുവിട്ടിട്ടില്ല.
കാപ്:
ബെവിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |