SignIn
Kerala Kaumudi Online
Saturday, 18 July 2026 11.16 PM IST

മേൽപ്പാലം സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ഡി.കെ. മുരളി

photo

വെ‌ഞ്ഞാറമൂട്: വെ‌‌‌‌‌ഞ്ഞാറമൂടിന്റെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായ മേൽപ്പാലം നിർമ്മാണം സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി ഡി.കെ.മുരളി എക്സ് എം.എൽ.എ വാ‌ർത്താ സമ്മേളനത്തിൽ പറഞ്ഞു.മേൽപ്പാലം അശാസ്ത്രീയമാണെങ്കിൽ അത് തയ്യാറാക്കിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവ‌ർക്കെതിരെ അന്വേഷണം നടത്തണം.

പി.ഡബ്ല്യു.ഡിയുടെ മേൽനോട്ടത്തിൽ കെ.ആർ.എഫ്ബിക്കാണ് മേൽപ്പാലം നിർമ്മാണ ചുമതല.

കിഫ്ബിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചാൽ മേൽപ്പാലവുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം മാറും. വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നിലവിലെ എം.എൽ.എ ശ്രമിക്കുന്നത്. അടിയന്തരമായി ഇടപെട്ട് ഫിനാൻസ് സെക്രട്ടറിയുടെ മുന്നിലുള്ള ഫയൽ മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഇടപെടലാണ് എം.എൽ.എ ചെയ്യേണ്ടതെന്നും ഡി.കെ. മുരളി പറഞ്ഞു. സി.പി.എം ഏര്യാ സെക്രട്ടറി ഇ.എ. സലിം,പഞ്ചായത്ത് പ്രസി‌ഡന്റ് കെ.രാജൻ,ജില്ലാ പഞ്ചായത്ത് അംഗം പി.വി.രാജേഷ്,എസ്.എം. റാസി തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL