SignIn
Kerala Kaumudi Online
Sunday, 05 July 2026 6.18 AM IST

നീറകത്തലയിൽ റെയിൽവേ ഫ്ലൈഓവറിനായി കാത്തിരിപ്പ്

1

അമരവിള: നീറകത്തലയിൽ റെയിൽവേ ഫ്ലൈ ഓവർ വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കുളത്താമ്മൽ,പശുക്കോട്ടുകോണം,മാങ്കോട്ടുകോണം,പെരുമ്പോട്ടുകോണം, ഓണംകോട്,അകരത്തുവിള,നടുർക്കൊല്ല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ അമരവിളയിൽ എത്താം. 1978ൽ തിരുവനന്തപുരം കന്യാകുമാരി റെയിൽപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയകാലം മുതലേ നിറകത്തലയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പ്രദേശവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഈ ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നു.

അനുമതി നൽകിയിട്ടും

പ്രദേശവാസികളുടെ ആവശ്യം ബോധ്യപ്പെട്ട റയിൽവേ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലിന്റെ ഇടപെടലിനെ തുടർന്ന് നിറകത്തലയിൽ ഫ്ലൈ ഓവറിന് റയിൽവേ അനുമതി നൽകി. എന്നാൽ ഫ്ലൈ ഓവർ നിർമ്മാണത്തിന് ആവശ്യമായ തുക കണ്ടെത്താൻ എം.പി,എം.എൽ.എ എന്നിവരുടെയോ മറ്റ് ഏതെങ്കിലും ഏജൻസിയുടെയോ ഫണ്ട് ഉപയോഗിക്കാനും റയിൽവേ ബോർഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർന്നുവന്ന അധീകാരികൾ കാര്യമായ രീതിയിൽ ഈ വിഷയം പരിഗണിച്ചില്ല.

 രണ്ടാം എൻ.ഡി.എ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുന്നേ റെയിൽവേ വികസന പദ്ധതികളുടെ ഭാഗമായി നീറകത്തലയിൽ ഫ്ലൈ ഓവർ നിർമ്മാണത്തിന് നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL