
പാലോട്: വലിയ വാഹനങ്ങളുടെ യാത്രയെ തുടർന്ന് ഇടവം - ഇടിഞ്ഞാർ റോഡ് തകർന്നടിഞ്ഞു.ഇറിഞ്ഞാറിലേക്കുള്ള വഴിയിൽ മുസ്ലിം പള്ളിക്ക് സമീപം വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിൽ നിന്ന് മരം മുറിച്ച് കൊണ്ടുപോകുന്ന വലിയ വാഹനങ്ങളാണ് നിരന്തരം ഇതുവഴി സഞ്ചരിക്കുന്നത്.മഴ ശക്തമായതോടെ ഇരുചക വാഹന യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളുമാണ് ഏറെ ദുരിതത്തിലായത്.തകർന്ന റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.രണ്ട് വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.വനം വകുപ്പ്,പൊതുമരാമത്ത് വകുപ്പ്,പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടി കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |