
നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ശാഖകളിൽ നിന്ന് എസ്.എസ്.എൽ.സി - പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു.ക്യാഷ് അവാർഡ് വിതരണവും നടന്നു.പഴകുറ്റി യൂണിയൻ ഓഫീസിൽ ചേർന്ന 'ആദരവ്" സമ്മേളത്തിൽ നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.സുധീർഷാ പാലോട് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫെഡറൽ ബാങ്ക് മാനേജർ അൺസു തങ്കം ജോസഫ് പ്രതിഭകളെ അനുമോദിച്ചു.ഇന്റിമസി ഹീലിംഗ് വില്ലേജ് ആചാര്യൻ ഗുരുയോഗി ശിവൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ഭാരവാഹികളായ ഷിജു വഞ്ചൂവം,സുനിൽകുമാർ ആലമ്പാറ,കരകുളം ചന്ദ്രൻ,പ്രസാദ് കണക്കോട്,സുരേഷ് കുമാർ,പോഷക സംഘടന ഭാരവാഹികളായ നന്ദിയോട് രാജേഷ്,രതീഷ് പ്ലാത്തറ,ലതാകുമാരി,കൃഷ്ണ റൈറ്റ്,ബിന്ദു ഇരിഞ്ചയം,രാജേഷ് മോനി,രമേശ് പഴകുറ്റി,രഞ്ജിത്ത് നെട്ട,ലിജി മദൻ,കൃപ,അഖില,റീന,കല കുമാരി,മിനി,സജിത്ത് നെട്ട,കലാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |