
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ആലുമ്മൂട് പവ്വത്തൂർ തോട്ടുംപുറം റോഡ് തകർന്ന് തരിപ്പണമായിട്ടും അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധം.നന്ദിയോട്,തൊളിക്കോട്,ആനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. അശാസ്ത്രീയ ടാറിംഗിനെ തുടർന്നുണ്ടായ വെള്ളക്കെട്ടുകളാണ് വലിയ കുഴികൾക്ക് കാരണമായത്. തോട്ടുംപുറം മുതൽ കിടാരക്കുഴി വരെയുള്ള പ്രദേശം പൂർണമായും തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും പ്രയാസകരമാണ്.മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് വഴിതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.ഇതോടെ ഇരുചക്ര വാഹനങ്ങളുൾപ്പടെയുള്ളവ അപകടങ്ങളിൽപെടാനും സാദ്ധയതയേറെയാണ്. പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജനയിലുൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വർഷങ്ങൾക്കു മുമ്പാണ് റോഡ് നവീകരിച്ചത്.കിടാരക്കുഴി,ഒൻപതേക്കർ കോളനി തുടങ്ങിയ മേഖലകളിലേക്കുള്ള ഏക ആശ്രയമായ റോഡാണിത്. തോട്ടുംപുറം പവ്വത്തൂർ റോഡിലെ തോട്ടുംപുറം മുതൽ തെങ്ങുംകോണം വരെയുള്ള റോഡ് വാർഡ് മെമ്പർ ദീപാ ഹരിയുടെ നേതൃത്വത്തിൽ,പ്രദേശവാസികളുടെ സഹായത്തോടെ താത്കാലികമായി അടച്ചെങ്കിലും ശക്തമായ മഴയിൽ വീണ്ടും പഴയതുപോലെയായി. ഇപ്പോൾ തോടുംപുറം ഭാഗത്ത് 500 മീറ്ററോളം റോഡിൽ കുഴികൾ മാത്രമാണുള്ളത്.നിരവധിപേർ ദിവസവും ആശ്രയിക്കുന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |