
നേമം: വീടിന്റെ സെപ്ടിക് ടാങ്ക് തകർന്ന് 15 അടി താഴ്ചയിലേക്ക് വീണ് 75കാരിക്ക് പരിക്ക്. കല്ലിയൂർ പഞ്ചായത്തിലെ ഓഫീസ് വാർഡ് പ്ലാവിള വീട്ടിൽ വസന്തകുമാരിക്കാണ് (75) പരിക്കേറ്റത്. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം.
സെപ്ടിക് ടാങ്കിന്റെ മുകളിൽ കൂടി നടക്കുമ്പോൾ സ്ലാബ് പൊട്ടി വസന്തകുമാരി വീഴുകയായിരുന്നു. കാലപ്പഴക്കം കാരണം ദ്രവിച്ചതായിരുന്നു ടാങ്ക്. വീട്ടുകാർ ഉടൻ വിഴിഞ്ഞം ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. ഇവരെത്തി വസന്തകുമാരിയെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. കൈയ്‌ക്കും കാലിനും പരിക്കുണ്ട്.
വിഴിഞ്ഞം ഫയർഫോഴ്‌സ് സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ സുനിൽ കുമാർ,ഓഫീസർമാരായ സന്തോഷ് കുമാർ,പ്രണവ്,സനൽകുമാർ,ഹരികൃഷ്ണൻ,രാജേഷ്,ജിബിൻ,വിജയരാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |