തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിൽ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിശ്വശാന്തി സന്ദേശ യജ്ഞത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. ജി.ആർ അനിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി,വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി,ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവർ പങ്കെടുക്കും. വി.മുരളീധരൻ എം.എൽ.എ,എ.എ.റഹീം എം.പി,സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ,മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി,മുൻ എം.എൽ.എ അബ്ദുൾ റഹ്മാൻ രണ്ടത്താണി,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.ശാന്തകുമാരി,മോഹൻദാസ് ഗ്രൂപ്പ് ഡയറക്ടർ റാണി മോഹൻ ദാസ്, ജോർജ് സെബാസ്റ്റ്യൻ,അഡ്വ.വെമ്പായം അനിൽകുമാർ,നിസാർ അഹമ്മദ് സുൾഫി,സബീർ തിരുമല, എം.ബാലമുരളി,ഇ.എ.സലീം,കോലിയക്കോട് മഹീന്ദ്രൻ,ബി.ഉഷ,നൈജ ബി.എസ്,പുലന്തറ കെ.കിരൺദാസ്, കെ.ഷോഫി,ജനനി പൂജ ജ്ഞാന തപസ്വിനി തുടങ്ങിയവർ പങ്കെടുക്കും. ലോക ശാന്തിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3800 കേന്ദ്രങ്ങളിൽ സമാധാന പ്രാർത്ഥന സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |