SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.46 AM IST

ആറ്റിങ്ങലിൽ സ്വീവേജ് മാലിന്യ പ്ലാന്റ് തുടങ്ങാതെ നിർമ്മാണം

seww

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വീവേജ് മാലിന്യ പ്ലാന്റ് നിർമ്മിക്കണമെന്നാവശ്യം ശക്തം.നിലവിലെ ഖരമാലിന്യ പ്ലാന്റിനോട് ചേർന്ന് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധ സമരങ്ങളെ തുടർന്നാണ് രണ്ട് വർഷം മുമ്പ് പദ്ധതി ഉപേക്ഷിച്ചത്.

തുടർന്ന് മാലിന്യ പ്ലാന്റിനായി ആറ്റിങ്ങൽ മാമം പാലത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമി ആറ്റിങ്ങൽ നഗരസഭ കണ്ടെത്തുകയും,​അവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിക്കുകയുമായിരുന്നു.ഇവിടെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായതോടെ അതും ഉപേക്ഷിച്ചു.

സംസ്ഥാനത്ത് തിരുവനന്തപുരത്ത് മുട്ടത്തറയിലും,​എറണാകുളം വെല്ലിംഗ്ടൺ ഐലന്റിലും,​ വയനാട്ടിലുമാണ് ഇത്തരം പ്ലാന്റുള്ളത്.പ്ലാന്റ് നിർമ്മാണം വൈകിയാൽ തുക ലാപ്സാകുമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശമെത്തി മാസങ്ങളായിട്ടും,​അധികൃതർക്ക് സ്ഥലം കണ്ടെത്താനായിട്ടില്ല.

പ്ലാന്റിന് അനുവദിച്ചത്...... 4.75 കോടി കേന്ദ്ര സഹായം

എതിർപ്പുമായി ജനം

നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്നുതന്നെ എഫ്.എസ്.ടി.പി പ്ലാന്റ് തുടങ്ങാനായിരുന്നു നഗരസഭയുടെ തീരുമാനം.എന്നാൽ നിലവിലെ പ്ലാന്റിലെ സ്ഥലപരിമിതി മൂലവും,​ഖരമാലിന്യം കൃത്യസമയത്ത് സംസ്കരിക്കാത്തതുകൊണ്ടും മാലിന്യം കുമിഞ്ഞുകൂടി.ഇതോടെ പ്രദേശത്ത് ജീവിക്കാൻ കഴിയുന്നില്ലെന്നും,പുതിയ മാലിന്യ പ്ലാന്റ് കൂടി വന്നാൽ ദുരിതം ഇരട്ടിയാകുമെന്നും പ്രദേശവാസികൾ പറയുന്നു.

നഗരസഭ എഫ്.എസ്.ടി.പി പ്ലാന്റിനെക്കുറിച്ച് പഠിക്കാനായി കൗൺസിലർമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ഒരു സംഘം വയനാട്ടിലെ കൽപ്പറ്റ നഗരസഭയിൽ പ്രവർത്തിക്കുന്ന എഫ്.എസ്.ടി.പി മാലിന്യ പ്ലാന്റ് സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL