SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

മണ്ണുത്തി കവർച്ചാ കേസ്: പ്രതികൾ മഹാരാഷ്ട്രയിൽ പിടിയിൽ

akash-shinde

തൃശൂർ: മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 45.5 പവനും പണവും കവർന്ന കേസിൽ രണ്ട് പ്രതികളെ പൊലീസ് മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ ആകാശ് ഷിൻഡെ (31), രാജസ്ഥാൻ സ്വദേശിയായ മജീദ് ഖാൻ (47) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് സാഗോക്ക് ടീമും മണ്ണുത്തി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 45.5 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.


കഴിഞ്ഞ ജൂൺ ഏഴിന് പുലർച്ചെ 2.30ഓടെ ഒല്ലൂക്കര ചെറുവാറയിൽ സോമശേഖരന്റെ വീട്ടിലായിരുന്നു കവർച്ച. ഉറങ്ങുകയായിരുന്ന സോമശേഖരന്റെ മുഖത്ത് തലയിണ അമർത്തി അലമാരയിലെ സ്വർണാഭരണങ്ങളും സോമശേഖരന്റെ കഴുത്തിലെ മാലയും മോതിരവും ഉൾപ്പെടെ കവർന്ന ശേഷം വായിൽ തുണി തിരുകി കെട്ടിയിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ പോയതിന് ശേഷം പുറത്തിറങ്ങിയ സോമശേഖരൻ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL