SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.26 PM IST

'ഇരുവേലി' ഔഷധ കൃഷിയിലേക്ക് നെൽ കർഷകർ  

krishi

ചിറ്റൂർ: ജലക്ഷാമവും നെൽ കൃഷിക്ക് അനുയോജ്യമല്ലാത്തതുമായ കൃഷിയിടത്തിൽ വേറിട്ട കൃഷിയിറക്കുന്നതിന്റെ ലക്ഷ്യവുമായി ഔഷധചെടി വിളവിറക്കുന്ന തിരക്കിലാണ് നല്ലേപ്പിള്ളി കമ്പം പടിയിലെ കർഷകനായ കെ.സ്വാമിനാഥൻ. പരീക്ഷണാടിസ്ഥാനത്തിൽ കമ്പംപടിയിലെ ഒരേക്കർ കൃഷിസ്ഥലത്താണ് സ്വാമിനാഥൻ ഔഷധ കൃഷിക്ക് തുടക്കം കുറിച്ചത്.

ഒരു ഏക്ര കൃഷിയിറക്കാൻ 30-40 സ്ത്രീ തൊഴിലാളികളുടെ പണി കൂലി വേണ്ടിവരും. പിന്നീട് കള പറിക്കൽ നടത്തണം. ഒരു വർഷത്തിനുള്ളിൽ 4 അടിയോളം പൊക്കത്തിൽ ഇരുവേലി വളരും. വേരോട് പിഴുത് എടുത്ത് ഉണക്കിയ ചെടികളാണ് ആയൂർവേദ മരുന്നുകൾക്ക് ഉപയോഗിക്കുന്നത്. ഒരു ഏക്ര കൃഷിയിറക്കാൻ 30-40 സ്ത്രീ തൊഴിലാളികളുടെ പണി കൂലി വേണ്ടിവരും. പിന്നീട് കള പറിക്കൽ നടത്തണം. ഒരു വർഷത്തിനുള്ളിൽ 4 അടിയോളം പൊക്കത്തിൽ ഇരുവേലി വളരും. വേരോട് പിഴുത് എടുത്ത് ഉണക്കിയ ചെടികളാണ് ആയൂർവേദ മരുന്നുകൾക്ക് ഉപയോഗിക്കുന്നത്.

കൃഷി രീതി

നാല് മാസം മുമ്പു സുമാർ 30 സെന്റ് സ്ഥലത്ത് ഞാറ്റടി തയ്യാറാക്കി വളർത്തിയ ചെടിയുടെ തലപ്പ് മുറിച്ചെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്. നന്നായി ഉഴുത് മറിച്ച് മൂന്ന് അടി വീതിയിൽ പാത്തിയെടുത്ത് ഒരു അടി വ്യത്യാസത്തിൽ ഞടിൽ നടത്തുന്നതാണ് കൃഷി രീതി. കൃഷിയിടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പാത്തികൾ തമ്മിൽ ഇടചാലും കൃഷി സ്ഥലത്തിന് ചുറ്റും ആഴത്തിലുള്ള ചാലുകളും കീറി വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കുക. നടീൽ കഴിഞ്ഞ് ഒരു വർഷക്കാലത്തിനുള്ളിലെ വിളവെടുപ്പ് കാലം വരെ 3-4 പ്രാവശ്യം ജൈവവളപ്രയോഗം നടത്തണം. നടീലിന് മുമ്പ് കാലിവളം, ആട്ടിൻ കാഷ്ടം , ചാരം എന്നിവ മണ്ണിൽ ചേർത്ത് ഉഴുത് മറിക്കുക എന്നതും പ്രധാനമാണ് .

ഒരു കിലോ ഗ്രാമിന് 240 രൂപ

കഞ്ചിക്കോട്ടുള്ള കോയമ്പത്തൂർ ആയൂർവേദ ഫാർമസി ഈ ഔഷധ ചെടികൾ വിലക്കെടുക്കുന്നു. ഒരു കിലോ ഗ്രാമിന് 240 രൂപ വരെ വില ലഭിക്കും. ഒരു ഏക്കറിന് 1000 കിലോ യിൽ കുറയാതെ ഉൽല്പാദിപ്പിക്കാൻ കഴിയുമെന്നും 240000 രൂപ വരെ ലഭിക്കുമെന്നും കർഷകൻ പറഞ്ഞു. നെൽകൃഷിക്കാണെങ്കിൽ രണ്ടുവിളവുകൾക്കും കൂടി 4000 കി.ഗ്രാം നെല്ല് ലഭിച്ചാൽ തന്നെ 120000രൂപയെ കിട്ടു. ഇതിൽ മൂന്നിൽ രണ്ട് ഭാഗം ഉൽല്പാദന ചെലവു കഴിച്ചാൽ നാമമാത്രമായ ആദായം മാത്രമാണ് ലഭിക്കുക.

രോഗകീ‌ടങ്ങൾ വരുന്നത് അപൂർവ്വമാണ്. ഔഷധമണം തന്നെ ചെടിക്കുണ്ട്. വിള വെടുപ്പ് വരെ ഒരു ലക്ഷം രൂപയെ ചെലവുവരുകയുള്ളു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നത്. ഔഷധ ചെടി വ്യാപകമായി കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരെ സഹായിച്ചാൽ നിരവധി തരിശു നിലങ്ങളിൽ കൃഷിയിറക്കാൻ കർഷകർ മുന്നോട്ട് വരും.

കെ.സ്വാമിനാഥനും, വി.രാജൻ, കർഷകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AGRICUTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL