തൊടുപുഴ: ഈസ്റ്റ് ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ വർഷത്തെസർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി. വാവാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സാബു എ.മാത്യു
അദ്ധ്യക്ഷത വഹിച്ചു. ലയൺ ഡിസ്ട്രിക്ട് മുൻ ഗവർണർ കെ.ബി.ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി വർഗീസ് ജോസഫ്, റീജൺ ചെയർമാൻ ജെയ്സൺജോയി, ഈസ്റ്റ് ലയൺസ് ക്ലബ് സെക്രട്ടറി പി.ബി.ബിബിൻ, ട്രഷറർ ബെൻസിൽ പി.ജോൺ, സൈജൻ സ്റ്റീഫൻ, പി.ജെ.മാത്യു, ബിബിൻ ജോസഫ്, എൻ.പി.പോൾ, ജോസ് പോൾ, കെ.വി.ബൈജു, അലോഷി ജോസഫ്, ഫെസി മോട്ടി, ഡിയോൺ തോമസ് എന്നിവർ പ്രസംഗിച്ചു. ടി.ജെ.ജോമി സ്വാഗതവും ഡിയോൺ തോമസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |