SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.02 AM IST

അനുമോദനം

award

അങ്ങാടിക്കൽ തെക്ക് : കൊടുമൺ പബ്ലിക് ലൈബ്രറിയുടെയും സഹൃദയ കലാകായിക സമിതിയുടെയും ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും അനുമോദനവും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം വാർഡ് മെമ്പർ അശോക്‌കുമാർ നിർവഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയവരെ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സിംല രാധാകൃഷ്ണൻ അനുമോദിച്ചു. ശ്യാം.ജെ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, സുന്ദരേശൻ പുതിയവീട്, ബിജുകുമാർ, ബിന്ദു ഹരി, രുഗ്‌മ സുനിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL