തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ലിറ്റിൽ പ്ലാനറ്റിൽ വളർന്ന നിള(സാങ്കൽപ്പികം) എന്ന കുട്ടിയെ ഇറ്റലിയിലെ ലൂക്ക സ്വദേശി ദമ്പതികൾ ദത്തെടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും സംസ്ഥന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയും ചേർന്ന് കുട്ടിയെ ദമ്പതികളായ യാക്കോപ്പോ റുസ്സോയ്ക്കും സാറാ ജോർജിയ്ക്കും കൈമാറി. തൈക്കാട് മോഡൽ എൽ.പി.എസിലെ മൂന്നാം ക്ലാസുകാരിയാണ് നിള.2018 ഫെബ്രുവരിലാണ് 15 ദിവസം മാത്രം പ്രായമുള്ള നിള ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെത്തുന്നത്. നിളയുടെ ചെറുപ്പം മുതലുള്ള ഫോട്ടോആൽബം അരുൺ ഗോപി പുതിയ മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞ മൂന്ന് വർഷത്തിൽ വിദേശത്തും സ്വദേശത്തുമായി 247 കുട്ടികളെയാണ് ദത്ത് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |