ആലപ്പുഴ: ജില്ലയിൽ വിദേശമദ്യത്തിന്റെ അനധികൃത വിൽപ്പന വ്യാപകമായെന്ന് ചെത്തുതൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഡി.പി. മധു അഭിപ്രായപ്പെട്ടു. വിദേശമദ്യശാലകളിൽ നിന്നും മൊത്തമായി മദ്യം വാങ്ങി ചില്ലറ വില്പന നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും എക്സൈസ് ഡിപ്പാർട്ട്മെൻറ് ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മയക്കുമരുന്ന് വേട്ടയ്ക്ക് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സർക്കാർ പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകർക്കുന്ന അനധികൃത വിദേശ മദ്യ വില്പന തടയുവാനും ശ്രദ്ധിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |