
കൊല്ലം: പൊതുവിഭാഗത്തിലെ അർഹരായ (നീല, വെള്ള) കാർഡ് ഉടമകളിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കളർ) മാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ (1000 സ്ക്വയർ ഫീറ്റിന് മുകളിൽ വീടുള്ളവർ, നാലുചക്ര വാഹനം, ആദായ നികുതി ഒടുക്കുന്നവർ, ഒരേക്കറിൽ കൂടുതൽ ഭൂമി സ്വന്തമായുള്ളവർ, കുടുംബത്തിന്റെ ആകെ മാസവരുമാനം 25000 രൂപയിൽ കൂടുതൽ ഉള്ളവർ, സർക്കാർ/അർദ്ധ സർക്കാർ /സർവീസ് പെൻഷണർ/പൊതുമേഖല ജീവനക്കാർ, വിദേശത്ത് ജോലിയുള്ളവർ) ഉൾപ്പെടാത്ത കാർഡ് ഉടമകളാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 17. അക്ഷയകേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ (ecitizen.civilsupplieskerala.gov.in) മുഖേനയോ അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |