SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

ജീവനക്കാരെ ആക്രമിച്ച സംഭവം : അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളിയത് തടഞ്ഞ നഗരസഭാ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിക്കായി ഫോർട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. കരിമഠം കോളനി സ്വദേശി ഷമീറാണ് ഒളിവിൽ പോയത്.

രാത്രി തോടുകളിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ ചുമതലപ്പെടുത്തിയിരുന്ന നഗരസഭ ഉദ്യോഗസ്ഥരായ സുരേഷ്,രാഹുൽ എന്നിവരുടെ ബൈക്കിന് മുകളിലൂടെ ഷമീർ വാഹനം കയറ്റിയിറക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി കരിമഠം കോളനി സ്വദേശി സുരേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ പരിക്കേറ്റ സുരേഷിനെ ഫോർട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതേസമയം ഒരു കാരണവശാലും ഇത്തരം മാഫികളെ അനധികൃതമായി മാലിന്യമെടുക്കാൻ അനുവധിക്കില്ലെന്നും വ്യക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ വി.വി.രാജേഷ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL