SignIn
Kerala Kaumudi Online
Thursday, 09 July 2026 2.56 AM IST

അച്ഛൻ ജ്യൂസിൽ വിഷം നൽകിയ സംഭവം: ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു

തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ ജ്യൂസിൽ എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ആറുവയസുകാരി മരണത്തിന് കീഴടങ്ങി. തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെ മകൾ ഋതിക (6) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വിഷബാധയേറ്റ സഹോദരൻ ഋതിൻ (7) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമത്തിൽ മുത്തു മക്കൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ അഞ്ചിന് രാവിലെ പെരുമ്പിലാവ് മുക്കിലപ്പീടികയിലുള്ള മുത്തുവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം. നിലവിൽ കടവല്ലൂർ ആനക്കല്ല് സ്‌കൂൾമേട്ടിലാണ് ഇവർ താമസിക്കുന്നത്.
ഗുരുതരാവസ്ഥയിലായ മൂവരെയും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പ്രതി മുത്തു പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ വീണ്ടും പിടികൂടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL