പയ്യന്നൂർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിക്ക് തുടർന്നുള്ള വിദഗ്ധ ചികിത്സ പാറ്റ്ന എയിംസിൽ. മനുഷ്യാവകാശ പ്രവർത്തകരുമായി മേഘ കൺസ്ട്രക്ഷൻ കമ്പനിയുണ്ടാക്കിയ വ്യവസ്ഥപ്രകാരം തൊഴിലാളിയെ ഇന്നലെ വൈകുന്നേരം ഐസിയു ആംബുലൻസിൽ പാറ്റ്നയിലേക്ക് കൊണ്ടു പോയി.
വാഹനാപകടത്തിൽ പരിക്കേറ്റ മാത്തിൽ വൈപ്പിരിയത്തെ മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ മെക്കാനിക്കായ ബീഹാർ സ്വദേശി റോഷൻ കുമാറിനെ (23) യാണ് വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്നയിലേക്ക് കൊണ്ടു പോയത്. തുടർ ചികിത്സയും ലേബർ കോടതി വിധിക്കുന്ന നഷ്ടപരി ഹാരവും കമ്പനി നൽകും.
തലയോട്ടി മാറ്റിവെക്കുന്നതുൾപ്പെടെയുള്ള സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ റോഷൻകുമാർ ഒന്നരമാസ ത്തോളം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പിന്നീട് ആവശ്യമായ ഒരു സജ്ജീകരണങ്ങളില്ലാത്ത കൺസ്ട്രക്ഷൻ കമ്പനിയുടെ മുറിയിൽ താമസിപ്പിച്ചിരിക്കുന്ന വിവരമറിഞ്ഞാണ് മനുഷ്യാവകാശ പ്രവർത്തകരായ സി. ദിവാകരൻ, കെ.സി. ഹരിദാസ് എന്നിവരും വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയും ഇടപെട്ടത്. കഴിഞ്ഞ മേയ് 24നാണ് ജോലിക്കിടെ വാഹനാപകടത്തിൽ റോഷൻ കുമാറിന് ഗുരുതരമായി പരിക്കേറ്റത്.
റോഷൻകുമാറിന്റെ പിതാവിന് കമ്പനിയിൽ ജോലിനൽകാമെന്നും ധാരണയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |