
മൂവാറ്റുപുഴ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ഞള്ളൂർ സുനിൽ ഭവനിൽ രോഹിത് പി. നായരെയാണ് (26) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, കുന്നത്തുനാട്, കല്ലൂർക്കാട്, തൊടുപുഴ, കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരി അവസാനം തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ചതിന് തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ എ.അനീഷ്, സബ് ഇൻസ്പെക്ടർമാരായ എസ്.എൻ. സുമിത, വി,പി സജിമോൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിനു എസ്. നായർ, പി.വി അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |