SignIn
Kerala Kaumudi Online
Thursday, 16 July 2026 2.14 AM IST

ഡോക്ടർമാർ ഇല്ലാതെ ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം

chenkal-chc

പാറശാല: ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെയും ആവശ്യത്തിന് സജ്ജീകരണങ്ങൾ ഒരുക്കാതെയും മരുന്നുകളുടെ അഭാവവും കാരണം വീർപ്പുമുട്ടി ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം.

കിടത്തി ചികിത്സയ്ക്ക് പുറമെ സ്പെഷ്യാലിറ്റി ഉൾപ്പെടെ 4 ഡോക്ടർമാർ പരിശോധനകൾ നടത്തിവന്ന ഈ ആശുപത്രിൽ ഇപ്പോൾ സ്ഥിരമായി ഒരുഡോക്ടർ പോലും ഇല്ല. ഡോക്ടറുടെ ഒഴിവ് നികത്താത്തതിനാൽ പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് താത്കാലികമായി നിയോഗിച്ചിട്ടുള്ള ഒരു നാഷണൽ ഹെൽത്ത് മിഷനിൽ നിന്നുള്ള ഡോക്ടറും പഞ്ചായത്ത് പ്രോജക്ട് പ്രകാരം നിയോഗിക്കപ്പെട്ട മറ്റൊരു ഡോക്ടറും മാത്രമാണുള്ളത്. നേരത്തെ പി.എച്ച്.സിയായിരുന്ന ആശുപത്രി സി.എച്ച്.സിയായി ഉയർത്തിയതോടെ ഒ.പിയുടെ പ്രവർത്തനം വൈകിട്ട് 6 വരെ നീട്ടിയിരുന്നു. ഡോക്ടർമാർ ഇല്ലാത്തതിനാൽ പ്രവർത്തനം ഉച്ചക്ക് 2 മണിവരെയാക്കി ചുരുക്കി.

 ആശുപത്രയിൽ ക്ലറിക്കൽ സ്റ്റാഫ് സ്ഥലംമാറിപ്പോയതോടെ ഓഫീസ് പ്രവർത്തനങ്ങളും താളം തെറ്റി. നിരവധി സർട്ടിഫിക്കറ്റുകൾക്കായി എത്തുന്ന രോഗികൾ പലപ്രാവശ്യം ആശുപത്രിയിൽ കയറിയിറങ്ങണം.

 ഇരുട്ടിലായ രോഗികൾ

ആശുപത്രിയിൽ ഇൻവെർട്ടറോ ജനറേറ്ററോ ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ശ്വാസംമുട്ടൽപോലെയുള്ള രോഗങ്ങളുമായി വരുന്നവർക്ക് നെബുലൈസേഷൻ ഉൾപ്പെടെയുള്ള ചികിത്സ പോലും നൽകാൻ കഴിയാറില്ല. അതിനാൽ പലരും അടിയന്തര ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയെയോ പാറശാല താലൂക്ക് ആശുപതിയേയൊ സമീപത്തെ സ്വകാര്യ ആശുപത്രിയേയൊ സമീപിക്കേണ്ട അവസ്ഥയാണ്. ആശുപത്രിക്ക് ജനറേറ്റർ വാങ്ങുന്നതിനായി 7 ലക്ഷം രൂപ നൽകാമെന്ന് ചെങ്കൽ ഗ്രാമ പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണ സമിതി തീരുമാനിച്ചെങ്കിലും നടപടി മാത്രമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL