SignIn
Kerala Kaumudi Online
Thursday, 16 July 2026 4.36 AM IST

കിളിമാനൂർ എക്സൈസിനും വേണം ആധുനിക കെട്ടിടം

hi

കിളിമാനൂർ: കാലപ്പഴക്കം കൊണ്ട് നിലംപതിക്കാറായ കെട്ടിടം,ഇരുട്ട് നിറഞ്ഞ മുറികൾ,പൊളിഞ്ഞ മേൽക്കൂര,കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷങ്ങൾ... കിളിമാനൂർ എക്സൈസ് ഓഫീസിന്റെ അവസ്ഥയാണിത്.

കാലവർഷം ആരംഭിച്ചതോടെ ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് മനസമാധാനത്തിലിരുന്ന് ജോലി ചെയ്യാൻ തന്നെ പേടിയാണ്.സമീപത്തായി പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷനും,വില്ലേജ് ഓഫീസുമൊക്കെ സ്മാർട്ട് കെട്ടിടത്തിലേക്ക് മാറിയെങ്കിലും,എക്സൈസ് ഓഫീസിന്റെ ഗതികേട് മാറിയിട്ടില്ല.

പുതിയകാവ് പബ്ലിക്ക് മാർക്കറ്റിന് സമീപത്തായാണ് എക്സൈസ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.വനിതാ ഓഫീസർമാർ ഉൾപ്പെടെ ജോലി ചെയ്യുന്ന ഇവിടെ ആധുനിക രീതിയിലുള്ള ഒരു കെട്ടിടം നിർമ്മിക്കണമെന്നാണ് ആവശ്യം.

30 വർഷത്തിലേറെ പഴക്കം

ആകെ നടന്നത്

ഓട് പാകിയ മേൽക്കൂര മാറ്റി ഷീറ്റാക്കി

വയറിംഗ് സംവിധാനമുൾപ്പെടെ ദ്രവിച്ചു

സ്ഥല പരിമിതി കാരണം ഉദ്യോഗസ്ഥരുടെ വാഹനം പോലും പാർക്ക് ചെയ്യാൻ പറ്റുന്നില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL