SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

കുടം നിറയ്ക്കാതെ പുളിമാത്ത്,നഗരൂർ,കരവാരം കുടിവെള്ള പദ്ധതി

hi

കിളിമാനൂർ: പുളിമാത്ത്,നഗരൂർ,കരവാരം സമഗ്ര കുടിവെള്ള പദ്ധതി ഈ ഓണത്തിനെങ്കിലും പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. പദ്ധതി നടപ്പിലായാൽ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.

പദ്ധതിക്കാവശ്യമുള്ള സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയിരുന്നു. റവന്യൂവകുപ്പിന്റെ അധീനതയിലുള്ള പുളിമാത്ത് വില്ലേജിലെ കുറ്റിമൂട്,കടലുകാണിപ്പാറ. നഗരൂർ വില്ലേജിലെ വെള്ളം കൊള്ളി,നെല്ലിക്കുന്ന്. കരവാരം വില്ലേജിലെ പാവല്ല എന്നിവിടങ്ങളിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ പാട്ടവ്യവസ്ഥയിൽ കൈമാറുകയും ചെയ്തു.

വാമനപുരം വില്ലേജിലെ ആനാകുടി,കരവാരം വില്ലേജിലെ വണ്ടിത്തടം എന്നിവിടങ്ങളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കി നടപടികൾ പൂർത്തീകരിച്ചു.പണിയും ആരംഭിച്ചു.വർഷം ഇത്രയും കഴിഞ്ഞിട്ടും പൂർത്തിയാകാതെ,​പദ്ധതി ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഫണ്ട് - കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 81.18 കോടി രൂപ

വാമനപുരം നദിയെ ആശ്രയിച്ചുള്ള പദ്ധതി

ഗുണഭോക്താക്കൾ

പുളിമാത്ത്,നഗരൂർ,കരവാരം പഞ്ചായത്തുകൾ

പദ്ധതിയെ കുറിച്ച്

1)​ വാമനപുരത്ത് സ്വകാര്യ വ്യകതിയിൽ നിന്ന് വാങ്ങുന്ന പുരയിടത്തിൽ വെൽക്കം പമ്പ് ഹൗസ് സ്ഥാപിച്ച് വാമനപുരം നദിയിൽ നിന്ന് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യും

2)​ കുറ്റിമൂട്ടിൽ മെയിൻ പ്ലാന്റ് നിർമ്മിച്ച് വെള്ളം ശുദ്ധികരിക്കും

3)​ കടലുകാണിപ്പാറയിലെ പമ്പു ഹൗസിൽ വെള്ളമെത്തിച്ച് നെല്ലിക്കുന്ന്,വെള്ളംകൊള്ളി,പാവല്ല തുടങ്ങിയ സ്ഥലങ്ങളിലെ പമ്പ് ഹൗസുകളിലേക്ക് കൈമാറി ജലവിതരണം നടത്തും.

നിലവിൽ

കുറ്റിമൂട്ടിലെ മെയിൻ പ്ലാന്റിന്റെ പണികൾ പുരോഗമിക്കുന്നു

നഗരൂർ,​കരവാരം പഞ്ചായത്തുകളിലെ പണി പൂർത്തിയായി

സമഗ്ര കുടിവെള്ള പദ്ധതിയുടെ പണി പുരോഗമിക്കുകയാണ്.ഇനി പൈപ്പ് ലൈൻ പണികൂടി പൂർത്തിയായാൽ ഉടൻ പദ്ധതി ജനങ്ങൾക്കായി സമർപ്പിക്കും.

ഒ.എസ്.അംബിക എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL