കോഴിക്കോട് : എം.ഡി.എം.എയുമായി അദ്ധ്യാപിക പിടിയിൽ. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇതേ കേസിൽ നേരത്തെ മരുതോങ്കര സ്വദേശി കീർത്തനയും അറസ്റ്റിലായിരുന്നു. ലഹരി ശൃംഖലയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന പ്രധാന കണ്ണികളാണ് കീർത്തനയും കാവ്യയുമെന്ന് പൊലീസ് അറിയിച്ചു. ആവിക്കൽ സ്വദേശി സഫ്‍വാനിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇരുവരിലേക്കും പൊലീസെത്തിയത്. സഫ്‍വാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോളുകളുടെ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.അറസ്റ്റിലായ ഇരുവരും ബി.ആർ.സിയിലെ താത്ക്കാലിക അദ്ധ്യാപികമാരാണ്. കാവ്യയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |