
ചിറയിൻകീഴ്: മുരുക്കുംപുഴ ബോട്ട് ജെട്ടിയുടെ നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യം ശക്തം.കോവളം - കാസർകോട് ജലഗതാഗത പാതയുടെ പ്രധാന ടെർമിനലായ മുരുക്കുംപുഴ കടവിൽ നിർമ്മിക്കുന്ന ബോട്ട് ജെട്ടിയുടെ പണിയാണ് പകുതി പോലും പൂർത്തിയാകാത്തത്.
അതിനാൽ ഓണത്തോടനുബന്ധിച്ച് ടൂറിസം ഡിപ്പാർട്ടുമെന്റ് നടത്താൻ പോകുന്ന വേളി - കഠിനംകുളം ബോട്ട് സർവീസ് മുരുക്കുംപുഴ കടവിൽ പ്രവേശിക്കാതെ കഠിനംകുളത്ത് വന്ന് തിരികെ പോകേണ്ട അവസ്ഥയിലാണ്.
ജെട്ടിക്കായി നിർമ്മിച്ച കെട്ടിടങ്ങൾ നിലവിൽ ഭാർഗവി നിലയം പോലെ അനാഥമായി കിടക്കുകയാണ്.
സ്ഥലം എം.എൽ.എയും വകുപ്പു മന്ത്രിയും ഈ വിഷയത്തിൽ അടിയന്തര ഇടപെട്ട് ബോട്ട് ജെട്ടി നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയും ഗുരുദേവ ദർശന പഠനകേന്ദ്രം പ്രസിഡന്റുമായ മുരുക്കുംപുഴ സി.രാജേന്ദ്രനും സർവോദയ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി.സുദർശനനും ആവശ്യപ്പെട്ടു.
പണി നിലച്ചിട്ട് - 2 വർഷം
ജെട്ടി നിർമ്മാണത്തോടനുബന്ധിച്ച് വെള്ളം കയറാതിരിക്കാൻ ബണ്ടു കെട്ടി ചെറുത്തിരിക്കുന്നതുമൂലം,മത്സ്യബന്ധന വള്ളങ്ങൾ പോലും കടവിൽ അടുപ്പിക്കാൻ കഴിയില്ല.ഇതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്.ഇവിടെ കടത്തുവള്ളം പോലും നിലച്ചിരിക്കുകയാണ്.
ബോട്ട് ജെട്ടിയുടെ കോൺട്രാക്ടർ നിർമ്മാണ സാധനങ്ങൾ ഉൾപ്പെടെ ഇവിടെ നിന്ന് കൊണ്ടുപോയിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു
പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരെത്തുന്ന കടവാണിത്
പദ്ധതിക്കായി മുടക്കിയത് കോടികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |