കട്ടപ്പന: തുടർച്ചയായും മണിക്കൂറുകളോളവും നീളുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ ബി.ജെ.പി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. വൈദ്യുതി മുടക്കം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാതെ ഒരു ദിവസം തന്നെ പലതവണ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് സാധാരണ ജനങ്ങളെയും വ്യാപാരികളെയും ചെറുകിട വ്യവസായങ്ങളെയും വിദ്യാർത്ഥികളെയും ഉൾപ്പെടെ വലിയ രീതിയിൽ ബാധിക്കുകയാണെന്ന് .എൽ ഡി എഫ് സർക്കാർ ചെയ്തു വന്ന ജനദ്രോഹ സമീപനം തന്നെയാണ് നിലവിലെ സർക്കാരും തുടരുന്നത്.വൈദ്യുതി മന്ത്രിയുടെ അനാസ്ഥമൂലമുണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം അവസാനിപ്പിച്ച് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി, വി എസ്. രതീഷ്, വൈസ് പ്രസിഡന്റ് പ്രകാശ് നാരായണൻ, ജിമ്മിച്ചൻ ഇളംതുരുത്തി എന്നിവർ സംസാരിച്ചു. നേതാക്കളായ ,പി അർ രമേശ്.,ജയദേവൻ കെ എസ്,സുരേഷ് എ.ആർ, പി എൻ പ്രസാദ്,ബോണി വർഗീസ്, പ്രസാദ് പി കെ, രതീഷ് പി എസ്, സി എൻ രാജപ്പൻ, കൃഷ്ണകുമാർ മഴവന്നൂർ,അഭിരാജ്, തങ്കച്ചൻ പുരയിടം. മഹേഷ് കുമാർ സി എം,.യുവമോർച്ച നേതാക്കളായ വിഷ്ണു താന്നിമൂട്. ഗൗതം കൃഷ്ണ,സുമോദ് തങ്കപ്പൻ., രഞ്ജിത് കാലച്ചിറ, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |