SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.12 AM IST

ആശ്രാമത്ത് ഡിവൈഡർ പൊളിച്ചു, പ്രതിഷേധം

കൊല്ലം: നഗരത്തി​ൽ ആശ്രാമത്ത് ഡിവൈഡർ പൊളിച്ചതിനെതിരെ പ്രതിഷേധം. ചെക്കോട്ട് റോഡിലേക്ക് പോകുന്ന ഭാഗത്തെ ഡിവൈഡർ പൊളിച്ചതിനെതിരെ കോർപ്പറേഷൻ കൗൺസിലർമാരായ ടി.ആർ. അഭിലാഷ്, അഡ്വ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി​ഷേധി​ച്ചത്.

ഡിവൈഡർ കൂടുതൽ നീളത്തിൽ പൊളിക്കുന്നതോടെ വാഹനങ്ങൾ കൂട്ടത്തോടെ റോഡ് മറികടന്ന് അപകടത്തിനിടയാക്കുമെന്ന് ആരോപിച്ചാണ് കൗൺ​സി​ലർമാർ രംഗത്തെത്തി​യത്. ഐ.എം.എയുടെ മുന്നിൽ ആദ്യം 5 മീറ്റർ നീളത്തിൽ ഡിവൈഡർ പൊളിച്ചു. തുടർന്ന് ചെക്കോട്ട് റോഡിന് സമീപം 15 മീറ്റർ നീളത്തിൽ പൊളിക്കാൻ തുടങ്ങിയപ്പോഴാണ് കൗൺസിലർമാർ പ്രതിഷേധി​ച്ചത്. റസിഡന്റ്സ് അസോസിയേഷന്റെ നിവേദനം അടിസ്ഥാനമാക്കിയാണ് ഡിവൈഡർ പൊളിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL