SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

നഗരസഭയുടെ വനിതാ ഹോസ്റ്റൽ അടഞ്ഞുതന്നെ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷം പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിപ്പിക്കാതെ ആറ്റിങ്ങൽ നഗരസഭ.ഹോസ്റ്റൽ ഏറ്റെടുത്ത് നടത്താൻ പരിചയസമ്പന്നരില്ലാത്തതാണ് പ്രശ്നത്തിന് കാരണം.

മറ്റ് ജില്ലക്കാരും പ്രദേശവാസികളും പ്രതീക്ഷയോടെ കണ്ട പദ്ധതിയാണ് വനിതാ ഹോസ്റ്റൽ.മറ്റ് ജില്ലകളിൽനിന്ന് പഠനത്തിനും ജോലിക്കുമായി ആറ്റിങ്ങലിലെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനൊരിടം എന്ന ലക്ഷ്യം മുൻനിറുത്തിയാണ് വനിതാ ഹോസ്റ്റൽ പദ്ധതി നടപ്പാക്കിയത്.

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 52ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം ഒരുക്കിയത്.

കൊവിഡ് കാലത്ത് നിരീക്ഷണത്തിൽ കഴിയുന്നവരെ പാർപ്പിക്കാനും വെള്ളപ്പൊക്കമുണ്ടായപ്പോൾ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും മാത്രം കെട്ടിടം ഉപയോഗിച്ചിരുന്നു.തൊട്ടടുത്ത അങ്കണവാടി കെട്ടിടം നവീകരിച്ചപ്പോൾ അങ്കണവാടി പ്രവർത്തിപ്പിക്കുന്നതിനും അതിനുശേഷം ഡിജിറ്റൽ സർവേ ഓഫീസിന്റെ പ്രവർത്തനത്തിനും കെട്ടിടം വിട്ടു കൊടുത്തിരുന്നു

കെട്ടിട നിർമ്മാണത്തിന് ചെലവഴിച്ചത് - 52 ലക്ഷം

ഉദ്ഘാടനം കഴിഞ്ഞത് - 2020 നവംബർ 2ന്

20 പേർക്ക് താമസിക്കാം

വനിതാ ഹോസ്റ്റലിൽ 20പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.കട്ടിലുകളും മേശകളുമുൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

കുടുംബശ്രീക്ക്

പരിചയക്കുറവ്

നഗരസഭയ്ക്ക് നല്ല വരുമാനം ലഭിക്കാനിടയുള്ള പദ്ധതിയായിരുന്നു.നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകാനായിരുന്നു ആദ്യം തീരുമാനം.സംരക്ഷണം,താമസിക്കുന്നവരുടെ സുരക്ഷ,ഭക്ഷണം,കുടിവെള്ളം,ശുചീകരണം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളും കുടുംബശ്രീ നിർവഹിക്കണമെന്നാണ് തീരുമാനിച്ചത്.എന്നാൽ ഹോസ്റ്റൽ നടത്തിപ്പിൽ കുടുംബശ്രീക്കാവശ്യമായ മുൻപരിചയമില്ലാത്തത് നടത്തിപ്പിനെ ബാധിച്ചു.24 മണിക്കൂറും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തേണ്ടിവരും.

കരാർ നൽകാനാകുന്നില്ല

ഹോസ്റ്റൽ നടത്താനായി താത്പര്യ പത്രങ്ങൾ പലവട്ടം ക്ഷണിച്ചിരുന്നു.എന്നാൽ നഗരസഭയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പലരും തയ്യാറാകാത്തതിനാൽ കരാർ നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.വീടുകളും കെട്ടിടങ്ങളും വാടകയെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ ഹോസ്റ്റലുകൾ നടത്തുന്നവരും നഗരത്തിൽ സജീവമാണ്.പരിചയക്കുറവിന്റെ പ്രശ്നമാണ് ആറ് വർഷമായി പ്രാവർത്തികമാക്കാൻ കഴിയാതെ നീണ്ടുപോകുന്നത്.

വനിതാ ഹോസ്റ്റൽ പ്രവർത്തന സജ്ജമാക്കി ആവശ്യക്കാർക്ക് നൽകാൻ നടപടി വേണം.

രാജേഷ് മാധവൻ,ബി.ജെ.പി

ജില്ലാ ജനൽ സെക്രട്ടറി

ക്യാപ്ഷൻ: ആറ്റിങ്ങൽ നഗരസഭയുടെ വനിതാ ഹോസ്റ്റൽ കെട്ടിടം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL