
നെടുമങ്ങാട്: വഞ്ചുവം അങ്കണവാടിയിൽ കുരുന്നുകൾക്ക് എത്തണമെങ്കിൽ ചെളിക്കളം താണ്ടണം. ചെളിക്കെട്ടിൽ തെന്നിവീണ് അപകടം പതിവായിട്ടും അധികൃതർ കണ്ണ് തുറക്കാത്ത സ്ഥിതിയാണ്.വഞ്ചുവം ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച് പുത്തൻകരിക്കകം വഴി അങ്കണവാടിയിലെത്തുന്ന റോഡ് ഇനി തകരാൻ ബാക്കിയില്ല.കഴിഞ്ഞ ഭരണസമിതി പത്തുലക്ഷം ചെലവിട്ട് നവീകരിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിലവിൽ ചെളിക്കളം തന്നെയാണ്. പ്രതിദിനം നൂറുകണക്കിന് ആളുകളാണ് റോഡിലൂടെ യാത്രചെയ്യുന്നത്. ഇരുചക്രവാഹനത്തിലെത്തുന്നവരുടെ ശ്രദ്ധ തെറ്റിയാൽ തെന്നിവീഴും. പുതിയ പദ്ധതിയിൽ റോഡിന്റെ നവീകരണത്തിന് മൂന്നുലക്ഷം രൂപ വകയിരുത്തിയതായി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കാനാവില്ലെന്നാണ് വാർഡ് മെമ്പർ അക്ബർ ഷാ ചൂണ്ടിക്കാട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |