കട്ടപ്പന : ജില്ലയിലെ കൃഷിഭൂമി അടക്കമുള്ള വില്ലേജുകൾ ഉൾപ്പെടുത്തി ഇ.എസ്.എ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത് ഇടതുവലതു സർക്കാരുകളുടെ കെടുകാര്യസ്ഥത മൂലമാണെന്ന് ബി.ജെ.പി സൗത്ത് ജില്ലാ കമ്മിറ്റി. വനഭൂമിയും റവന്യൂഭൂമിയും കൃത്യമായി അളന്ന് വേർതിരിക്കാതെ കൃഷിയിടങ്ങളും ടൗണുകളും ജനവാസ മേഖലകളും ഉൾപ്പെടുത്തി മുൻ സർക്കാരുകൾ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഒരുസെന്റ് വനഭൂമി പോലും ഇല്ലാത്ത വില്ലേജുകളെയും കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ടിൽ കൃഷിഭൂമി മാത്രമുള്ളതായി പ്രതിപാദിച്ചിരുന്ന ഉടുമ്പൻചോല, ഉപ്പുതോട്, കൽക്കൂന്തൽ, തങ്കമണി, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടൻമേട്, അണക്കര, ആനവിലാസം, ചക്കുപള്ളം, ഇരട്ടയാർ എന്നീ വില്ലേജുകളെയും ജനവാസ മേഖലകളെയും ഉൾപ്പെടുത്തി ജില്ലയിലെ 51 വില്ലേജുകളെയാണ് ഇഎസ്എയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ശുപാർശ നൽകിയിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിൽ ജില്ലയിലെ ജനങ്ങളെ വിവിധ സ്ഥലങ്ങളിൽ വിളിച്ചുചേർത്ത് അവർക്ക് പരിസ്ഥിതി മന്ത്രാലയത്തിന് ആക്ഷേപം ബോധിപ്പിക്കാനുള്ള അപേക്ഷാ ഫോറത്തിന്റെ മാതൃക തയാറാക്കി വിതരണം ചെയ്യും. അത് മന്ത്രാലയത്തിലേക്ക് അയയ്ക്കാനുള്ള സഹായങ്ങളും ചെയ്തുനൽകുമെന്നും സൗത്ത് ജില്ലാ പ്രസിഡന്റ് വി .സി വർഗീസ്, സന്തോഷ്‌കുമാർ, കെ ർ, ഷൈൻ വർഗീസ്, ഷാജി നെല്ലിപ്പറമ്പിൽ, ഗൗതംകൃഷ്ണ, വിഷ്ണു പ്രസാദ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |