SignIn
Kerala Kaumudi Online
Saturday, 22 August 2026 2.59 PM IST

‘ഐശ്വര്യം’ ജങ്കാർ നിറയെ മീനും കൊപ്രയുമാണ് !

hjkhjh

തുറവൂർ: ഒരുകാലത്ത് പാണാവള്ളി–പെരുമ്പളം കായൽ കടന്നുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്ന ‘ഐശ്വര്യം’ ജങ്കാർ,​ ഇപ്പോൾ

നാട്ടുകാരുടെ കൊപ്ര ഉണക്കൽ കേന്ദ്രമാണ്. പെരുമ്പളം പാലം യാഥാർത്ഥ്യമായതോടെ സർവീസ് നിലയ്ക്കുകയും തുടർന്ന്,​ വാത്തിക്കാട് ജെട്ടിയിൽ ജങ്കാർ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ ജങ്കാർ 'ഏറ്റെടുത്തത്.' കായലോരത്തെ വെയിലും കാറ്റും യഥേഷ്ടം ലഭിക്കുന്ന ജങ്കാറിന്റെ തട്ടിൽ കൊപ്രയും മീനും ഉണക്കുകയാണ്. യാത്രക്കാർ നിറഞ്ഞുനിന്നിരുന്ന ജങ്കാറിന്റെ ഡെക്കിൽ ഇപ്പോൾ കൊപ്രയും മീനും നിരത്തിവച്ചിരിക്കുന്ന കാഴ്ചയാണ്. രാത്രിയായാൽ സ്ഥിതി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. സാമൂഹ്യ വിരുദ്ധരും ലഹരി സംഘങ്ങളും ജങ്കാറിൽ തമ്പടിക്കുന്നതായി പരാതിയുണ്ട്. അധികൃതരുടെ ശ്രദ്ധയും സംരക്ഷണവുമില്ലാത്തതാണ് സാമൂഹ്യ വിരുദ്ധർക്ക് ജങ്കാർ താവളമാക്കാൻ സാഹചര്യമൊരുക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

സംരക്ഷിക്കാൻ നടപടി വേണം

# ജങ്കാർ സർവീസ് പുനരാരംഭിക്കുകയോ സുരക്ഷിതമായി സംരക്ഷിക്കുകയോ ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണം

# ഉപേക്ഷിക്കപ്പെട്ട ജങ്കാർ കൂടുതൽ അപകടങ്ങൾക്കും സാമൂഹ്യ പ്രശ്നങ്ങൾക്കും ഇടയാക്കും

# പെരുമ്പളം പാലം യാഥാർത്ഥ്യമായെങ്കിലും ദ്വീപ് നിവാസികൾക്ക് പൂത്തോട്ട ഭാഗത്തേക്ക് വാഹനമാർഗം നേരിട്ട് എത്താനുള്ള സൗകര്യം ഇപ്പോഴും പരിമിതമാണ്

# വാത്തിക്കാട്–പൂത്തോട്ട റൂട്ടിൽ നേരത്തെ സർവീസ് നടത്തിയിരുന്ന ജങ്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു

# ജങ്കാറിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചിട്ടും സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL