SignIn
Kerala Kaumudi Online
Sunday, 23 August 2026 1.49 AM IST

ഇടുക്കി യൂണിയനിൽ വിപുലമായ ജയന്തി ആഘോഷം

ചെറുതോണി: ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് ജയന്തി ദിനമായ 28ന് രാവിലെ 8.30ന് യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് പി. രാജൻ പാതക ഉയർത്തും. യൂണിയനിലെ അംഗ ശാഖകളായ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാറ്കണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, വിമലഗിരി, മണിയാറൻകുടി, കനകക്കുന്ന്, കരിക്കിൻമേട്, തങ്കമണി എന്നിവിടങ്ങളിൽ ആഘോഷ പരിപാടി നടക്കും. ഗുരുദേവ ക്ഷേത്രങ്ങളിൽ രാവിലെ പ്രഭാതഭേരിയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരദേവ കൃതികളുടെ പാരായണം എന്നിവ നടക്കും. ജയന്തി അഘോഷങ്ങൾക്ക് വിവിധയിനം വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, അമ്മൻകുടം, കനകനൃത്തം, പൂക്കാവടി, തെയ്യം, കൈകൊട്ടിക്കളി എന്നി കലാരൂപങ്ങൾ മികവേകും. വിഭവ സമൃദ്ധമായ ജയന്തി സദ്യയും ഒരുക്കും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ജയന്തി സമ്മേളനങ്ങളിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL