
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ 4.33 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. ഇടപ്പള്ളി ഓവർബ്രിഡ്ജിന് സമീപം നടത്തിയ പരിശോധനയിലാണ് ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡിലെ കളരിക്കൽ പറമ്പ് സ്വദേശിയായ സിയാദ് (42) പിടിയിലായത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ കളമശേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്ന സിയാദ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്.
എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശത്തിൽ ഡെപ്യൂട്ടി കമ്മിഷണർമാരായ മോഹിത് റാവത്ത്, അരുൺ കെ.പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |