തിരുവനന്തപുരം: ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിനത്തിൽ നിശാഗന്ധിയിൽ ഇന്ന് പാലക്കാട് വാണിയംകുളം രാമ സ്മാരക തിറ പൂതൻകളി സംഘത്തിലെ കെ.എം.ഉണ്ണിക്കൃഷ്ണനും കൂട്ടരും അവതരിപ്പിക്കുന്ന പൂതനും തിറയും ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ അഗം ബാന്റ് അവതരിപ്പിക്കുന്ന ഓണമാമാങ്കവും വർണപ്പകിട്ടേകും. നിശാഗന്ധി വേദിയിൽ ഇന്ന് വൈകിട്ട് 6ന് പൂതനും തിറയും അരങ്ങേറും. ഉണ്ണികൃഷ്ണന്റെ മക്കളായ ഉദയകുമാറും ദേവദാസും ഉൾപ്പെടെ 9 അംഗ സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. രാത്രി ഏഴിന് ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ അഗം ബാന്റ് ഓണമാമാങ്കം അവതരിപ്പിക്കും. കനകക്കുന്ന് സൂര്യകാന്തി വേദിയിൽ രാത്രി ഏഴിന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ അരങ്ങേറും. പൂജപ്പുര മൈതാനിയിൽ രാത്രി ഏഴിന് പാട്ടിന്റെ പൊന്നോണം മെഗാ മ്യൂസിക് നൈറ്റുമായി പ്രശസ്‌ത ഗായകൻ ഉണ്ണി മേനോനും അപർണ അശോകുമെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |