
കാട്ടാക്കട : പതിനഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ
അടിമലതുറ കോട്ടുകാൽ പുറമ്പോക്ക് പുരയിടത്തിൽ അനുവി(20)നെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് പോക്സോ പ്രകാരം 8 വർഷം തടവും 40,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.പിഴ തുക അതിജീവിതയ്ക്ക് നൽകാനും, പിഴ ഒടുക്കാത്ത പക്ഷം പ്രതി 4 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2024 ഫെബ്രുവരി 23 നാണ് സംഭവം.അമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന പത്താം ക്ലാസുകാരിയെ പ്രതി ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യം ചെയ്യുമായിരുന്നു. സംഭവ ദിവസം പരീക്ഷ കഴിഞ്ഞു ഇറങ്ങിയ കുട്ടിയെ നിർബന്ധിച്ച്
ബൈക്കിൽ കയറ്റി പല സ്ഥലങ്ങളിലും കറങ്ങിയശേഷം ഉച്ചയ്ക്ക് കല്ലുമല ബൈപ്പാസിൽ കൊണ്ടുപോകുകയും ലൈംഗിക അതിക്രമത്തിന് വിധേയ ആക്കുകയും ചെയ്തു. കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകിയത് അറിഞ്ഞു പ്രതി കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയിരുന്നു. രാത്രി പൊലീസ് പ്രതിയുടെ വീട്ടിലെത്തി കുട്ടിയെ രക്ഷിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. കാഞ്ഞിരംകുളം പൊലീസ് ഇൻസ്പെക്ടർ ജിജിൻ. ജി ചാക്കോയാണ് കുറ്റപത്രം ഹാജരാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |