SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ഹോട്ടലിലെ സംഘർഷം: പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുട്ടികളെ മർദ്ദിച്ച കേസിൽ പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്‌പെൻഷൻ. പേട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുൽഫിക്കറിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണർ നടപടിയെടുത്തത്.

ആക്കുളത്തെ മന്തിക്കടയിൽ രണ്ടാമത് മന്തി ചോദിച്ച കുട്ടികളെ മർദ്ദിച്ച ജീവനക്കാരെ സഹായിക്കുന്നതിനായി അറസ്റ്റുമായി ബന്ധപ്പെട്ട ഫയലിൽ മാറ്റം വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഹാഫ് മന്തി കഴിക്കാനെത്തിയ പാച്ചല്ലൂർ സ്വദേശികളായ കുട്ടികളാണ് രണ്ടാമത് മന്തി ആവശ്യപ്പെട്ടത്. എന്നാൽ മന്തി നൽകാൻ വിസമ്മതിച്ച ജീവനക്കാർ കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കടയുടമ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടി സംഭവ ദിവസം തന്നെ ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയും ഫയൽ മാറ്റിയതും സംബന്ധിച്ച അന്വേഷണത്തിലാണ് സുൽഫിക്കറിനെതിരായ നടപടിയെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL