SignIn
Kerala Kaumudi Online
Monday, 07 September 2026 2.13 AM IST

ഇസ്രയേലിൽ ജോലി വാഗ്ദാനം: 5 ലക്ഷം രൂപ തട്ടിയ രണ്ടു പേർ അറസ്റ്റിൽ

1

വിഴിഞ്ഞം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 5ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തഞ്ചാവൂർ പേരാവുറാണി പൊൻകാട് ആനന്ദവല്ലി വയ്യൽ സൗത്ത് സ്ട്രീറ്റ് 2 എ യിൽ ആരോഗ്യ സ്റ്റീഫൻ(38),തമിഴ്‌നാട് ട്രിച്ചി അരിയമംഗലം കാമരാജ് നഗറിൽ മുഹമ്മദ് അലി സ്ട്രീറ്റിൽ ഹൗസ് നം.11/54ൽ മുഹമ്മദ് അബ്ബാസ്(49) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിൽ അടിമലത്തുറ സ്വദേശി ജോസിൽ നിന്ന് പ്രതികൾ പണം തട്ടുകയും ഡൽഹിയിലെത്തിയ ശേഷം യാത്രാ രേഖകൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. ഡൽഹിയിലെത്തിയ ശേഷവും രേഖകൾ ലഭിക്കാത്തതിനാൽ ജോസ്

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞിരംകുളം പൊലീസ് സ്‌റ്റേഷൻപരിധിയിലും പ്രതികൾക്കെതിരെ നേരത്തെയും തട്ടിപ്പിന് പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.ഐ എം.പ്രശാന്ത്,എസ്.സി.പി.ഒ വി.യു.വിനയകുമാർ, സി.പി.ഒമാരായ ആർ.ആർ.റെജിൻ,ആദർശ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ മധുരൈ,തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL