
കാട്ടാക്കട: ഉദ്ഘാടനം കഴിഞ്ഞ് എട്ടു മാസം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷനും സ്ഥിരമായ കുടിവെള്ള സൗകര്യവും ലഭിക്കാതെ പുളിങ്കോട് വാർഡിലെ ആലമുക്കിലുള്ള 73ാം നമ്പർ അങ്കണവാടി. കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ പൂർണമാകാത്തതിനാൽ കുട്ടികളെ ഇവിടേക്ക് മാറ്റാനായിട്ടില്ല. കുരുന്നുകളുടെ പഠനം ഇപ്പോഴും സ്വകാര്യ കെട്ടിടത്തിലാണ്.
വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്തതാണ് പ്രധാന തടസം. വൈദ്യുതി എത്തിക്കുന്നതിനായി രണ്ട് പോസ്റ്റുകൾ സ്ഥാപിച്ചാൽ മതിയെന്നും ഇതിനാവശ്യമായ മറ്റ് ക്രമീകരണങ്ങൾ കെട്ടിടത്തിൽ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ളമെത്തിക്കുന്നതിനായി ടാങ്കും പൈപ്പ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കണക്ഷൻ ലഭിച്ചിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അങ്കണവാടിക്കായി സ്ഥാപിച്ച ജലസംഭരണി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനാകാതെ കിടക്കുകയാണ്.
ഉറപ്പാക്കി അങ്കണവാടിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവുമില്ല
2010-2015 കാലഘട്ടത്തിലാണ് അക്കണവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ അടുക്കള ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നില്ല. അവ പൂർത്തിയാക്കുന്നതിന് 2020ൽ രണ്ട് ഘട്ടങ്ങളിലായി തുക അനുവദിച്ചു. കുടിവെള്ളത്തിനായി ജലസംഭരണിയും പൈപ്പ് സംവിധാനവും സ്ഥാപിച്ചു. ജൽജീവൻ മിഷൻ വഴി കണക്ഷൻ ലഭിക്കുന്നതിനുണ്ടായ കാലതാമസമാണ് കുടിനീരിന്റെ കാര്യത്തിലുള്ള തടസം. പുതിയ ഭരണസമിതി തടസങ്ങൾ പരിഹരിച്ച് അങ്കണവാടിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തയ്യാറായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |