SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

തീരദേശ മേഖലയിൽ ഫയർ സ്റ്റേഷൻ വേണം

കടയ്ക്കാവൂർ: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശത്ത് ഒരു ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജനസാന്ദ്രത കൂടിയതും മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുമുള്ള പ്രദേശമാണ് ഇവിടം. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ആറ്റിങ്ങലിലേയോ വർക്കലയിലെയോ ഫയർഫോഴ്സ് യൂണിറ്റിനെ വേണം ആശ്രയിക്കാൻ. അതിനാൽ ഒരു അപകടം ഉണ്ടായാൽ ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായം തേടിയാൽ ഉദ്ദേശിക്കുന്ന സമയത്ത് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയാണ്. മാസങ്ങൾക്ക് മുൻപ് അഞ്ചുതെങ്ങിലെ ഒരു മണ്ണെണ്ണ വില്പന കേന്ദ്രത്തിൽ തീപിടിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും പകുതിയിലേറെയും കത്തി നശിച്ച് കഴിഞ്ഞിരുന്നു.

ഇത്തരം ദുരവസ്ഥകൾക്ക് പരഹാരമെന്നോണമാണ് തീരദേശമേഖലയിൽ ഫയർസ്റ്റേഷൻ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നത്. അടുത്തിടെ പല സ്ഥലങ്ങളിലും ഫയർസ്റ്റേഷൻ അനുവദിച്ചപ്പോഴും തീരദേശ പഞ്ചായത്തുകൾക്ക് അവഗണന മാത്രമാണുണ്ടായത്.

 നടപടി വേണം

അഞ്ചുതെങ്ങ് കായലും പഴഞ്ചിറ കുളവും നീരാഴി തുടങ്ങിയ ജല സ്രോതസുകളുമുള്ളതിനാൽ ഫയർഎഞ്ചിനുകൾക്ക് മതിയായ ജലം സുലഭമായി ലഭിക്കും. ഇത്തരം സാദ്ധ്യതകൾ കണക്കിലെടുത്ത് അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.

 ഫയർ സ്റ്റേഷൻ വന്നാൽ

വക്കം,കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,ചിറയിൻകീഴ്,അഴൂർ,കിഴുവിലം,മുദാക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽ ഫയർഫോഴ്സിന്റെ സേവനം എത്രയും പെട്ടന്ന് എത്തിക്കാം

 വേനൽക്കാലത്ത് കണ്ടൽക്കാടുകൾക്കും വീടുകൾക്കും തീപിടുത്ത സാദ്ധ്യത ഏറിയതിനാൽ അവയ്ക്കും സംരക്ഷണം നൽകാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL