കാഞ്ഞങ്ങാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് എത്തിപ്പെടാൻ സാധിക്കാത്ത മനുഷ്യാനുഭവത്തിന്റെ വലിയ ഖനിയാണ് പ്രകാശൻ മടിക്കൈയുടെ നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി എന്ന നോവലെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. നോവലിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബെന്യാമിൻ. എഴുത്തിലെ എല്ലാ പ്രാദേശിക വകഭേദങ്ങളെയും ഉൾക്കൊള്ളുകയും അതാണ് യഥാർത്ഥ സാഹിത്യമെന്ന് തിരിച്ചറിയുകയും ചെയ്യുന്ന കാലത്താണ് ഈ നോവൽ പുറത്തുവരുന്നത്. നിരൂപകൻ കെ.വി സജയ് പുസ്തകം ഏറ്റുവാങ്ങി. ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ അംബികാസുതൻ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് സാഹിത്യധാരയാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. വി. റീജ പുസ്തകപരിചയം നടത്തി. ദിവാകരൻ വിഷ്ണുമംഗലം, സി.പി ശുഭ, വി.വി പ്രഭാകരൻ, ഗോപകുമാർ, വിദ്യാ വിജയൻ, പ്രദീപൻ കോതോളി, പ്രിയേഷ് കെ. മേനോൻ, പവിത്രൻ പൂത്തക്കൽ, പ്രകാശൻ മടിക്കൈ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |