മൂലമറ്റം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനവും സമർപ്പണവും ജനങ്ങളിലേക്ക് എത്തിക്കാനായി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ 'സേവാസങ്കൽപ്അഭിയാന്' ജില്ലയിൽ തുടക്കമായി. കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികൾ വീടുകളിൽ എത്തിച്ചും, മെഡിക്കൽ, ശുചീകരണ, സേവന പ്രവർത്തനങ്ങൾ നടത്തിയും അംഗൻവാടി, ആശാവർക്കർമാരെ ആദരിച്ചും, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമം നടത്തിയും, ട്രക്കുകളിൽ 25 വർഷത്തെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്ന ജ്യോതി പ്രയാണം നടത്തിയും .കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തിയും, ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിയുമാണ് 'സേവാ സങ്കൽപ് അഭിയാൻ' നടപ്പാക്കുന്നത്. ഇക്കാര്യങ്ങൾ തീരുമാനിക്കുവാനായി ചേർന്ന ഇടുക്കി മണ്ഡലത്തിലെ കുടയത്തൂർ, അറക്കുളംപഞ്ചായത്തുകളുടെ സംയുക്ത യോഗത്തിൽ രണ്ടു പഞ്ചായത്തുകളിലും ബൂത്ത് തലംവരെ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് എംജി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി.സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ്
കെ.ആർ സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് ലീനരാജു, സെക്രട്ടറിമാരായ പി.എൻ മോസസ്,
കെ.യു ബിജു എന്നിവർ സംസാരിച്ചു. പി.ഏ.വേലുക്കുട്ടൻ സ്വാഗതവും,ജില്ലാ കമ്മറ്റിയംഗം കെ.പി മധുസൂദനൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |