
മാള : തമിഴ്‌നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് മാള വടമയിൽ നിന്ന് പിടികൂടി. വടമ കസാളിപറമ്പിൽ ഇർഫാൻ (26) ആണ് പിടിയിലായത്. എൽ.എസ്.ഡി സ്റ്റാമ്പും 2 ഗ്രാം എം.ഡി.എം.എയും കൈമാറിയെന്നാണ് ഇയാളുടെ മൊഴി. ലഹരി വിൽപ്പനയിൽ വയനാട് സ്വദേശിയെ പിടികൂടിയപ്പോഴാണ് ഇർഫാനെ കുറിച്ചുള്ള വിവരങ്ങൾ തമിഴ്‌നാട് പൊലീസിനു ലഭിച്ചതെന്നാണ് സൂചന. തുടർന്ന് മാളയിൽ അന്വേഷിച്ചെത്തിയ അണ്ണാനഗർ കെഫോർ സ്‌റ്റേഷൻ പൊലീസുകാരായ ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യം, മാള എസ്.എച്ച്.ഒ വിശാഖ് കെ. വിശ്വം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വടമയിലെ വീട്ടിൽ നിന്ന് ഇർഫാനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പിന്നീട് ഇയാളെകൊണ്ട് പൊലീസ് തമിഴ്‌നാട്ടിലേക്ക് പോകുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |