
കല്ലറ: കല്ലറ പഞ്ചായത്തിലെ മുതുവിള,പരപ്പിൽ പ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം.പരപ്പിൽ പനകുന്നത്ത് ക്ഷേത്രത്തിന്റെ റോഡരികിൽ സ്ഥിതി ചെയ്യുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം.
ചൊവ്വാഴ്ച പുലർച്ചെ സമീപത്തെ കച്ചവടക്കാരൻ പൈസയിടാൻ പോയപ്പോഴാണ് കാണിക്ക തകർത്ത് മോഷണം നടത്തിയതായി കണ്ടത്.തുടർന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിച്ചു.അവർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.ഒരാഴ്ച മുൻപ് സമീപത്തെ അരുവിപ്പുറം ദേവീക്ഷേത്രം,പ്ലാക്കോട് ക്ഷേത്രം,കൂനൻ വേങ്ങ ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്ക തകർത്ത് മോഷണം നടന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |