
വർക്കല: തലസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയിൽ പൊതുടോയ്‌ലെറ്റുകൾ പലതും അടച്ചുപൂട്ടിയ നിലയിൽ.വർക്കല റെയിൽവേ സ്റ്റേഷന് എതിർവശത്തെ ബസ് സ്റ്റാൻഡിലെ ഏറെ തിരക്കുള്ള വഴിയിടം അടച്ച് പൂട്ടിയിട്ട് ഒരാഴ്ചയാകുന്നു.പൊലീസ് സ്റ്റേഷന് സമീപത്തെ വഴിയിടം അടച്ചിട്ടിട്ട് ഒരു വർഷവും കഴിയുന്നു.അതിപ്പോൾ കാടുകയറിയ നിലയിലാണ്.മേൽക്കൂരയിൽ വെള്ളക്കെട്ടുമുണ്ട്.
മൈതാനത്തെ വഴിയിടം മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.ഇവിടെ സ്ത്രീകൾക്ക് പോകാൻ ഏറെ ബുദ്ധിമുട്ടുമുണ്ട്.ബസ് സ്റ്റാൻഡിലെ വഴിയിടം തുറന്ന് പ്രവർത്തിപ്പിക്കാനുള്ള യാതൊരു നടപടിയും നഗരസഭ ഇനിയും സ്വീകരിച്ചിട്ടില്ല.എത്രയും വേഗം പൊതുജനങ്ങൾക്കായി പൊതുടോയ്ലെറ്റുകൾ തുറന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ശങ്ക അകറ്റണമെങ്കിൽ പരിസരങ്ങളിലെ ഹോട്ടലുകളാണ് ശരണം.നഗരാതിർത്തിയിലെ വഴിയിടങ്ങളിൽ അമിതചാർജും ഈടാക്കുന്നതായും പരാതിയുണ്ട്.
അടഞ്ഞുകിടക്കാൻ കാരണം
ബസ് സ്റ്റാൻഡിലെ വഴിയിടത്തിലെ കുഴൽക്കിണറിന്റെ മോട്ടോർ കത്തിയതാണ് അടച്ചിടാൻ കാരണം.മോട്ടോർ അറ്റകുറ്റപ്പണി നടത്തിയെന്ന് സ്ഥാപിക്കുമെന്ന് പറയാൻ അധികൃതർക്ക് കഴിയുന്നില്ല.
പൊലീസ് സ്റ്റേഷന് സമീപത്തെ വഴിയിടം തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർ യാതൊരു ശ്രമവും ആരംഭിച്ചിട്ടില്ല.11 ലക്ഷം രൂപയായിരുന്നു വഴിയിടത്തിന്റെ നിർമ്മാണച്ചെലവ്.ഇത് പ്രവർത്തന സജ്ജമാക്കി,മൈതാനത്തുള്ള വഴിയിടം ഒഴിവാക്കി റോഡ് വലുതാക്കണമെന്ന് ബി.ജെ.പി കൗൺസിലർമാർ നിരന്തരം കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു.
Several public toilets at Varkala, one of the capital’s major tourist destinations, remain closed, causing inconvenience to visitors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |