SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.22 AM IST

വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി

kochi


മലപ്പുറം: കൊച്ചി, തിരുവനന്തപുരം നഗരക്കാഴ്ചകൾ വിദേശ സഞ്ചാരികളുടെ മനം കവരുന്നു. 2025- 26 സാമ്പത്തിക വർഷം 1,98,202 വിദേശികളാണ് കൊച്ചിയിലെത്തിയത്. 79,736 പേരെ ആകർഷിച്ച തേക്കടി രണ്ടാമതും 72,407 സന്ദർശകരെത്തിയ തിരുവനന്തപുരം സിറ്റി മൂന്നാമതുമാണ്.

67,744 സഞ്ചാരികളുമായി മൂന്നാർ നാലാം സ്ഥാനത്തെത്തി. സംസ്ഥാനത്താകെ 8,21,999 വിദേശ വിനോദസഞ്ചാരികളെത്തി. ഇവർ 7,382.02 കോടി രൂപ ചെലവഴിച്ചു . ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് കുമരകം, ആലപ്പുഴ, കോഴിക്കോട് സിറ്റി, മരട്, കുട്ടനാട്, വർക്കല എന്നിവയും വിദേശ സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്. കൊവിഡിനുശേഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കൂടുകയാണ്. 2021ൽ 60,487 പേരെത്തിയപ്പോൾ 2022ൽ 3,45,549 പേരും 2023ൽ 6,49,057 പേരുമെത്തി. 2024ൽ ഇത് 7,38,374 ആയി.

 ഒമാനികളുടെ വരവ് കൂടുന്നു

കൂടുതൽ വിനോദസഞ്ചാരികളെത്തിയത് യു.കെയിൽ നിന്നാണ്. 1,22,137 പേർ. ആകെ സന്ദർശകരുടെ 14.86 ശതമാനം. അമേരിക്കയിൽ നിന്ന് 1,07,613 പേരെത്തി (13.09 ശതമാനം). ഒമാനിൽ നിന്നുള്ള സന്ദർശകരുടെ വർദ്ധനയാണ് ശ്രദ്ധേയം. 2024ൽ 38,387 പേരായിരുന്നെങ്കിൽ 2025ൽ ഇത് 65,132 ആയി. ആകെ സന്ദർശകരിൽ 7.92 ശതമാനവുമായി ഒമാൻ മൂന്നാമത്തെത്തി. ജർമനിയാണ് നാലാം സ്ഥാനത്ത്. 49,125 സഞ്ചാരികൾ.

മറ്റ് രാജ്യങ്ങളിലെ സഞ്ചാരികൾ

ഫ്രാൻസ്- 47,008

മലേഷ്യ- 43,692

ഓസ്‌ട്രേലിയ- 37,238

മാലദ്വീപ്- 32,324

സൗദി അറേബ്യ- 31,593

യു.എ.ഇ- 26,255

സ്ഥലം...............................വിദേശ സന്ദർശകർ

കുമരകം....................................63,394

കോവളം...................................61,228

ആലപ്പുഴ...................................45,566

ജി.സി.സി രാജ്യങ്ങളിലെ സഞ്ചാരികൾ കേരളത്തിൽ കൂടുതൽ തുക ചെലവഴിക്കുന്നു. ആയുർവേദം ഉൾപ്പെടെയുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സഞ്ചാരികൾക്ക് കൂടുതൽ ദിവസം കേരളത്തിൽ തങ്ങാൻ അവസരമൊരുക്കും

പി.സി.വിഷ്ണുനാഥ്, ടൂറിസം മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360