SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.18 AM IST

യൂട്യൂബർ മധുമിത മാല മോഷ്ടിച്ചെന്ന് പരാതി

READ ENGLISH VERSION
madhumitha

നാഗർകോവിൽ: തമിഴ്നാട്ടിലെ യൂട്യൂബർ മധുമിതയ്‌ക്കെതിരെ മോഷണക്കുറ്റത്തിന് രാജാക്കാമങ്കലം പൊലീസ് കേസെടുത്തു. തിരുനെൽവേലി സ്വദേശിയായ കെട്ടിട നിർമ്മാണ കോൺട്രാക്ടറുടെ അഞ്ചുപവന്റെ മാല കവർന്നെന്നാണ് പരാതി. 2022ലായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: തിരുനെൽവേലിയിലുള്ള സ്‌പായിൽ വച്ചാണ് മധുമിതയെ കോൺട്രാക്ടർ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലായി. ഒരു ദിവസം മധുമിത കോൺട്രാക്ടറെ ഫോണിൽ വിളിച്ച് താൻ തിരുനെൽവേലി കോടതിയുടെ മുന്നിലുണ്ടെന്നും ബസ് സ്റ്റാൻഡ് വരെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. യാത്രയ്‌ക്കിടെ കാറിൽ വച്ച് കോൺട്രാക്ടറുടെ മാല ഊരിയെടുത്തെന്നാണ് പരാതി. മാല തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവം നടന്നത് തിരുനെൽവേലി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് തിരുനെൽവേലി പൊലീസിന് കൈമാറും. അടുത്തിടെ മധുമിതയുടെ വീട്ടിൽ നിന്ന് 118 പവൻ മോഷണം പോയ സംഭവത്തിൽ നാലുപേർ അറസ്റ്രിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL